SHARE

ഇന്ത്യൻ സൂപ്പർ ലീഗ്‌ നാലാം സീസണ് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ക്യാപ്റ്റനും ബംഗളൂരു എഫ് സി താരവുമായ സുനിൽ ഛേത്രിയെ പ്രകീർത്തിച്ച് എഫ് സി പൂനെ സിറ്റി യുടെ സഹ ഉടമ കൂടിയായ അർജുൻ കപൂർ.

കഴിഞ്ഞ ദിവസം ലീഗ് സംഘാടകരുമായി നടത്തിയ അഭിമുഖത്തിലാണ് സുനിൽ ഛേത്രിയെ അർജുൻ കപൂർ അഭിനന്ദിച്ചത്.ഒറ്റ വാക്കിൽ സുനിൽ ഛേത്രിയെ വിശദീകരിക്കാൻ പറഞ്ഞ ചോദ്യ കർത്താവിനോട് ‘ ‘ഇൻസ്പിറേഷണൽ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ഈ സീസണിൽ എന്റെ ടീമായ പൂനെ സിറ്റിക്ക് വേണ്ടി കളിക്കാത്തതിനാൽ അദ്ദേഹം ഇൻസ്പിറേഷണൽ അല്ല.അടുത്ത സീസണിൽ ഞങ്ങളുടെ കൂടെ കളിച്ചാൽ ഉറപ്പായും അദ്ദേഹം പ്രചോദനദായകനാവും” തമാശ രൂപേണ ഇങ്ങനെ പറഞ്ഞ താരം സുനിൽഛേത്രിയെ പോലൊരു ഫുട്ബോളർ എല്ലാവർക്കും പ്രചോദനമാണെന്ന് കൂട്ടിച്ചേർത്തു.

-Advertisement-

Rapid fire with Arjun Kapoor

"Next year Sunil Chhetri will be an inspiration." Find out what made Arjun Kapoor say this in this fun rapid fire. #LetsFootball

Posted by ISL- Indian Super League on 3 ನವೆಂಬರ್ 2017

 

ഈ അടുത്തിടയ്ക്കാണ് എഫ് സി പൂനെ സിറ്റി സഹ ഉടമയായി ബോളിവുഡ് താരം അർജുൻ കപൂറിനെ പ്രഖ്യാപിച്ചത്.നവംബർ 17 ന് ആരംഭിക്കുന്ന ഐ എസ് എല്ലിൽ പൂനെ സിറ്റിയുടെ ആദ്യ മത്സരം നവംബർ 22 ന് ഡെൽഹി ഡൈനാമോസിനെതിരെയാണ്.അതേ സമയം ഐ എസ് എൽ അരങ്ങേറ്റം കുറിക്കുന്ന ബംഗളൂരു എഫ് സി യുടെ താരമായ സുനിൽ ഛേത്രി ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും ഗോളുകൾ നേടിയ താരമാണ്.