SHARE

1983 ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കാനാവുന്ന വര്‍ഷമല്ല. കപില്‍ ദേവിന്റെ നേതൃത്തിലുള്ള ടീം ലോകകിരീടം സ്വന്തമാക്കിയ വര്‍ഷം ആ വിജയത്തിന്റെ ആവേശവും തനിമയും അണുവിട ചോരാതെ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമമാണ് 83 എന്ന ചിത്രം. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങിലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കപില്‍ ദേവ് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

83 Motion Poster- Telugu

Here comes Team India! 🇮🇳 Presenting the First Look of 83. #ThisIs83 #83FirstLookAkkineni Nagarjuna Ranveer Singh Kabir Khan Annapurna Studios Deepika Padukone #ShibasishSarkar #Pritam #SupriyaYarlagadda #VishnuInduri #SajidNadiadwala Reliance Entertainment Phantom Vibri Media Nadiadwala Grandson Entertainment – NGE #GlobalCinemas Zee Music Company 83 Pankaj Tripathi Tahir Raj Bhasin Jiiva Jatin sarna Chirag Patil #DinkerSharma #NishantDahiya Harrdy Sandhu Sahil Khattar Ammy Virk Addinath M Kothare #Dhairyakarwa #RBadree

Saqib Saleem ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 25, 2020

-Advertisement-

1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയത്. ത്രിവര്‍ണ്ണക്കൊടിയുടെ പശ്ചാത്തലത്തില്‍ ഉള്ള പോസ്റ്ററില്‍ രണ്‍വീര്‍സിംഗ് അവതരിപ്പിക്കുന്ന കപില്‍ ദേവിന്റെ ചിത്രമാണ് മധ്യഭാഗത്ത് ഒരോ താരവും തങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളുടെ പ്രമുഖ പോസിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരങ്ങളും അവര്‍ അവരിപ്പിക്കുന്ന കഥാപാത്രങ്ങളും ഇങ്ങനെയാണ്

രണ്‍വീര്‍ – കപില്‍ ദേവ്

താഹീര്‍ രാജ-ഗവാസ്‌കര്‍

ആമി വിര്‍ക്ക്- ബല്‍ബിന്ദര്‍ സിംഗ് സന്ധു
നിശാന്ത് ദാഹിയ – റോജര്‍ ബിന്നി

ജിതിന്‍ സരണ- യശ്പാല്‍ ശര്‍മ്മ

ചിരാഗ് പാട്ടീല്‍- സന്ദീപ് പാട്ടീല്‍

ദിന്‍കര്‍ ശര്‍മ്മ – കീര്‍ത്തി ആസാദ്

ആര്‍ ബദ്രി – സുനില്‍ വില്‍സണ്‍

ജീവ-എസ് ശ്രീകാന്ത്

സ്വാകിബ് സലീം – അമര്‍നാഥ്

ഹാര്‍ദ്ദി സന്ധു-മദന്‍ലാല്‍

ഷാഹിദ് കട്ടാര്‍ – സയ്യിദ് കിര്‍മാണി

പങ്കജ് ത്രിപാഠി – പിആര്‍ മാന്‍സിംഗ്

ദാഹിയ കര്‍വ- രവി ശാസ്ത്രി

ആദിയത്ത് – വെങ്‌സര്‍ക്കാര്‍

 

ദീപിക പദുക്കോണും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എപ്രീല്‍ 20 നാണ് ചിത്രത്തിന്റെ റിലീസ്.