ഈ മാസം കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന 2020 സീസണ് ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 971 താരങ്ങള്‍. 713 ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമേ 258 വിദേശ താരങ്ങളും ഇത്തവണ ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 73 ഒഴിവുകളാണ് 8 ഐപിഎല്‍ ടീമുകളിലുമായി ഉള്ളത്. ഈ സ്ഥാനങ്ങളിലേക്കാകും ഡിസംബര്‍ പത്തൊന്‍പതാം തീയതി ലേലം നടക്കുക.
ദേശീയ ടീമുകള്‍ക്ക് വേണ്ടി കളിച്ച 215 താരങ്ങളും 754 അണ് ക്യാപ്പ്ഡ് താരങ്ങളും (ദേശീയ ടീമില്‍ കളിച്ചിട്ടില്ലാത്ത താരങ്ങള്‍) അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് താരങ്ങളുമാണ് ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലേലത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഈ മാസം ഒന്‍പതാം തീയതി വരെ ബിസിസിഐ ഐപിഎല്‍ ടീമുകള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ ഈ ലിസ്റ്റ് നല്‍കുന്നതോടെ ലേലപ്പട്ടികയുടെ അവസാന രൂപം പുറത്ത് വരും. ഹ്യൂഗ് എഡ്മെഡ്സ് തന്നെയാണ് ഇത്തവണയും ലേലം നടത്തുക.
ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള 19 താരങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 634 താരങ്ങള്‍, ഒരു ഐപിഎല്‍ മത്സരമെങ്കിലും കളിച്ചിട്ടുള്ള 60 ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മാത്രം 713 പേര് ലേലപ്പട്ടികയിലുണ്ട്. ഇതിന് പുറമേ ദേശീയ ജേഴ്സിയണിഞ്ഞിട്ടുള്ള 196 വിദേശ താരങ്ങളും, 60 അണ് ക്യാപ്പ്ഡ് വിദേശ താരങ്ങളും, അസോസിയേറ്റ് ടീമിലെ 2 താരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ലേലപ്പട്ടികയില്‍ ഉണ്ട്.
ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ എണ്ണം, രാജ്യം തിരിച്ച്…
അഫ്ഗാനിസ്ഥാന് 19
ഓസ്ട്രേലിയ 55
ബംഗ്ലാദേശ് 6
ഇംഗ്ലണ്ട് 22
നെതര്‍ലന്‍ഡ്സ് 1
ന്യൂസിലന്‍ഡ് 24
ദക്ഷിണാഫ്രിക്ക 54
ശ്രീലങ്ക 39
യുഎസ്എ 1
വെസ്റ്റിന്‍ഡീസ് 34
സിംബാബ്വെ 3