SHARE

അർജന്റൈൻ സ്ട്രൈക്കർ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ബ്രിട്ടീഷ് എയർ ആക്സിഡന്റ്സ് ഇൻവസ്റ്റി​ഗേഷൻ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫ്രാൻസിലെ നാന്റിസിൽ നിന്ന് ഇം​ഗ്ലണ്ടിലേക്ക് സലയുമാിയ സഞ്ചരിച്ചിരുന്ന വിമാനം കഴിഞ്ഞ മാസമാണ് ഇം​ഗ്ലീഷ് ചാനലിന് മുകളിൽ വെച്ച് അപ്രത്യക്ഷമായത്. സലയും പൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തുടർന്ന് അന്വേഷണങ്ങൾക്കൊടുവിൽ ഇന്നലെ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് അന്വേഷണം പുനരാരംഭിച്ച ശേഷമാണ് വിമാനാവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം വന്നത്.

നാന്റസിൽ നിന്ന് ക്ലബ് റിക്കാർഡ് തുകയ്ക്ക് ഇം​ഗ്ലീഷ് ക്ലബ് കാർഡിഫ് സിറ്റി സ്വന്തമാക്കിയ താരമാണ് സല. കരാർ ഒപ്പുവെച്ച ശേഷം നാന്റസിലെത്തി പഴയ സഹതാരങ്ങളോടെ യാത്രപറഞ്ഞ് ഇം​ഗ്ലണ്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം