SHARE

സമീപകാലത്തായി അത്ര മികച്ച ഫോമിലല്ല ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ. തുടർച്ചയായി ബാറ്റിംഗിൽ നിരാശപ്പെടുത്തുന്ന രാഹുൽ ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗ് പരാജയം ആവർത്തിച്ചു. ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ രാഹുൽ 9 റൺസെടുത്ത് ജോഷ് ഹേസൽവുഡിന്റെ പന്തിൽ പുറത്താവുകയായിരുന്നു.

ഒന്നാം ദിനത്തെ ആദ്യ സെഷനിൽ ചെറിയ സ്കോറിൽ പുറത്തായെങ്കിലും വെറുതെയിരിക്കാൻ രാഹുൽ തയ്യാറായില്ല.‌ ഔട്ടായതിന്റെ നിരാശയിൽ ഡ്രെസ്സിംഗ് റൂമിലിരിക്കാതെ താരം നേരെ പോയത് നെറ്റ്സ് പരിശീലനത്തിനാണ്. മോശം ഫോമിൽ നിന്ന് കരകയറാൻ രാഹുൽ നടത്തുന്ന കഠിനാധ്വാനമാണ് ഇതിലൂടെ വെളിവാകുന്നത്. ബാറ്റിംഗിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും രാഹുലിന്റെ ഈ കഠിനാധ്വാനം ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടികൾ നേടിക്കഴിഞ്ഞു.