SHARE

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാകും വിജയിക്കുകയെന്ന് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെയായിരുന്നു മത്സരവുമായി ബന്ധപ്പെട്ട തകർപ്പൻ പ്രവചനങ്ങൾ ചോപ്ര നടത്തിയത്.

ഡെൽഹി ക്യാപിറ്റൽസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിൽ വലം കൈയ്യൻ ഓപ്പണർമാരേക്കാൾ റൺസ് സ്കോർ ചെയ്യുക ഇടം കൈയ്യൻ ഓപ്പണർമാരായിരിക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്‌. ഇരു ടീമുകളിലേയും സ്പിന്നർമാർ ചേർന്ന് മൊത്തത്തിൽ അഞ്ച് വിക്കറ്റിലധികം വീഴ്ത്തുമെന്ന് പ്രവചിക്കുന്ന ചോപ്ര, ഒരു ബാറ്റർ സ്റ്റമ്പിംഗിലൂടെ പുറത്താകുമെന്നും ഇതിനൊപ്പം പറഞ്ഞു.

അതേ സമയം ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതിന് ശേഷമാണ് ഡെൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിലേക്ക് വരുന്നതെങ്കിൽ, എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂരിനെ വീഴ്ത്തിയാണ് കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രവേശനം.‌ ഷാർജയിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.