SHARE

ഐപിഎല്ലിൽ ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. മത്സരത്തിന് മുന്നോടിയായി തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെയായിരുന്നു രണ്ട് ടീമുകളുടേയും പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കണമെന്ന് ചോപ്ര പറഞ്ഞത്.

ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ഇന്ന് വിജയം അനിവാര്യമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓയിൻ മോർഗനെ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്നാണ് ചോപ്ര പറയുന്നത്. ബാറ്റിംഗിലെ പരാജയത്തിന് പുറമേ നായകനെന്ന നിലയിലും മികച്ച തീരുമാനങ്ങളെടുക്കാൻ മോർഗന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര അദ്ദേഹത്തിന് പകരം ഷക്കീബ് അൽഹസൻ പ്ലേയിംഗ് ഇലവനിലെത്തണമെന്നും ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കണമെന്നും പറയുന്നു. നായകനെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റുന്നതിൽ നാണക്കേടൊന്നുമില്ലെന്നും ഇതിനൊപ്പം വ്യക്തമാക്കിയ ചോപ്ര, ടിം സീഫർട്ടിന് പകരം ബെൻ കട്ടിംഗിനെ കളിപ്പിക്കാനും ഇന്ന് കൊൽക്കത്ത തയ്യാറാകണമെന്ന് കൂട്ടിച്ചേർത്തു.

സൺ റൈസേഴ്സ് ഹൈദരാബാദ് നിരയിൽ ഭുവനേശ്വർ കുമാർ ഇന്ന് മികച്ച പ്രകടനം കാഴ്ച വെക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി ചോപ്ര പറയുന്നു. ഒടം കൈയ്യൻ പേസർ ഖലീൽ അഹമ്മദിന് പ്ലേയിംഗ് ഇലവനിൽ ഒരവസരം കൂടി ലഭിച്ചേക്കുമെന്നും ഇതിനൊപ്പം അദ്ദേഹം വ്യക്തമാക്കി.

ആകാശ് ചോപ്ര പ്രവചിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സാധ്യതാ പ്ലേയിംഗ് ഇലവൻ: വെങ്കടേഷ് അയ്യർ, ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാതി, നിതീഷ് റാണ, ഷക്കീബ് അൽഹസൻ, ദിനേഷ് കാർത്തിക്ക്, ബെൻ കട്ടിംഗ്, സുനിൽ നരൈൻ, ടിം സൗത്തി, വരുൺ ചക്രവർത്തി, ശിവം മാവി.

ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവൻ: ജേസൺ റോയ്, വൃദ്ധിമാൻ സാഹ, കെയിൻ വില്ല്യംസൺ, അഭിഷേക് ശർമ്മ, പ്രിയം ഗർഗ്, അബ്ദുൾ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ്‌ശർമ്മ, സിദ്ധാർത്ത് കൗൾ/ഖലീൽ അഹമ്മദ്,