SHARE

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ഈ രണ്ട് ടീമുകളുടേയും പ്ലേയിംഗ് ഇലവനെ പ്രവചിച്ച് ചോപ്ര രംഗത്തെത്തിയത്.

ചെന്നൈ‌ സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാകും മുംബൈ ഇന്ന് കളിക്കുകയെന്ന് പറയുന്ന ആകാശ് ചോപ്ര, അന്മോൾപ്രീത് സിംഗ്, സൗരഭ് തിവാരി എന്നിവർക്ക് പകരം രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ എന്നിവർ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നും ചൂണ്ടിക്കാട്ടി. ഈ രണ്ട് മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ചെന്നൈക്കെതിരെ കളിച്ച അതേ താരങ്ങൾ തന്നെയായിരിക്കും‌ കൊൽക്കത്തക്കെതിരെ യും മുംബൈ നിരയിലുണ്ടാവുകയെന്നും സംസാരത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശ് ചോപ്ര പ്രവചിക്കുന്ന മുംബൈ ഇന്ത്യൻസ് ടീം: ക്വിന്റൺ ഡി കോക്ക്, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ട്യ,‌ കൃണാൽ പാ‌ണ്ട്യ, ആദം മിൽനെ, രാഹുൽ ചഹർ, ജസ്പ്രിത് ബുംറ, ട്രെന്റ് ബോൾട്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയം കണ്ട ടീമിൽ കൊൽക്കത്ത മാറ്റങ്ങളൊന്നും വരുത്തേണ്ട കാര്യമില്ലെന്ന് പറയുന്ന ചോപ്ര, ‌കഴിഞ്ഞ മത്സരത്തിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച വെങ്കടേഷ് അയ്യർ ബാംഗ്ലൂർ ആക്രമണത്തെ കൈകാര്യം ചെയ്ത രീതിയേയും പ്രശംസിച്ചു. ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ ശുഭ്മാൻ ഗിൽ മറ്റൊരു കളികാരനായി കാണപ്പെട്ടെന്നും ബാംഗ്ലൂരിനെതിരെ അദ്ദേഹം മനോഹരമായ കുറച്ച് ഷോട്ടുകൾ കളിച്ചെന്നും ചോപ്ര ഇതിനൊപ്പം കൂട്ടിച്ചേർത്തു‌.

ആകാശ് ചോപ്ര പ്രവചിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം: ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, രാഹുൽ ത്രിപാതി, ഓയിൻ മോർഗൻ, ആന്ദ്രെ റസൽ, ദിനേഷ് കാർത്തിക്ക്, സുനിൽ നരൈൻ, ലോക്കി ഫെർഗൂസൻ, വരുൺ ചക്രവർത്തി, പ്രസിദ് കൃഷ്ണ.