SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിന് മുന്നോടിയായി തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെയായിരുന്നു ചോപ്ര ഇത്തരത്തിൽ രണ്ട് ടീമുകളുടേയും പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വളരെ പക്വതയുള്ള ഒരു ക്രിക്കറ്റ് ടീമായാണ് ഇപ്പോൾ കളിക്കുന്നതെന്ന് പറയുന്ന ചോപ്ര, ഡാനിയൽ ക്രിസ്റ്റ്യനെ ഇന്ന് പ്ലേയിംഗ് ഇലവനിൽ നിന്നൊഴിവാക്കി പകരം കൈൽ ജാമിസണ് അവസരം കൊടുക്കാൻ അവരിന്ന് തയ്യാറാകണമെന്ന് പറയുന്നു. ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്കും, ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം മനോഹരമായ കാഴ്ചയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര എന്നാൽ ഹൈദരാബാദ് ടീമിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.

ആകാശ് ചോപ്ര പ്രവചിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സാധ്യതാ ഇലവൻ: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ശ്രീകർ ഭരത്, ഗ്ലെൻ മാക്സ്‌വെൽ, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹമ്മദ്, കൈൽ ജാമിസൺ, മൊഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ജോർജ് ഗാർടൺ.

ആകാശ് ചോപ്ര പ്രവചിക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സാധ്യതാ ഇലവൻ: ജേസൺ റോയ്, വൃദ്ധിമാൻ സാഹ, കെയിൻ വില്ല്യംസൺ, അഭിഷേക് ശർമ്മ, പ്രിയം ഗർഗ്, അബ്ദുൾ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, സിദ്ധാർത്ഥ് കൗൾ.