SHARE

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും, അവസാന സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലെ ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവനെ ചോപ്ര പ്രവചിച്ചത്.

മുൻ മത്സരങ്ങളിൽ ചെയ്ത കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായതൊന്നും ഇന്ന് ഹൈദരാബാദിനെതിരെയും ചെന്നൈ ചെയ്യേണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, സാം കറന് പകരം ഡ്വെയിൻ ബ്രാവോ വന്നേക്കുമെന്നതാണ് ടീമിൽ വരാൻ സാധ്യതയുള്ള ഏക മാറ്റമായി ചൂണ്ടിക്കാണിക്കുന്നത്.‌ ടീം കോമ്പിനേഷനിൽ മറ്റ് മാറ്റങ്ങളൊന്നും ചെന്നൈ വരുത്തില്ലെന്ന് പറയുന്ന ചോപ്ര ഫോമിലല്ലാത്ത ധോണി, റെയ്ന എന്നിവർക്ക് ബാറ്റിംഗ് ഓർഡറിൽ നേരത്തെയിറങ്ങാൻ ശ്രമിക്കാമെന്നും കൂട്ടിച്ചേർത്തു.

രാജസ്ഥാനെതിരെ ഉജ്ജ്വല വിജയം നേടിയ ടീമിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, എന്നാൽ ഈ മത്സരത്തിൽ ജേസൺ ഹോൾഡർക്ക് പകരം അഫ്ഗാൻ ഓൾറൗണ്ടർ മൊഹമ്മദ് നബി കളിക്കണമെന്ന ആഗ്രഹവും പങ്കു വെച്ചു. ചെന്നൈ‌ ടീമിൽ നിരവധി ഇടം കൈയ്യന്മാർ ഉണ്ടെന്നതാണ് നബിയെ ഈ മത്സരത്തിൽ കളിപ്പിക്കണമെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നതിന് കാരണം. മത്സരം നടക്കുന്ന ഷാർജയിൽ ചേസിംഗ് ദുഷ്കരമായിരിക്കുമെന്ന് ഇതിനൊപ്പം പറയാനും ചോപ്ര മറന്നില്ല.

ആകാശ് ചോപ്ര പ്രവചിക്കുന്ന ചെന്നൈ സൂപ്പർ കിഗ്സിന്റെ സാധ്യതാ ഇലവൻ: ഫാഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയിക്ക്വാദ്, മോയിൻ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറൻ, ഷർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്.

ആകാശ് ചോപ്ര പ്രവചിക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സാധ്യത ഇലവൻ: ജേസൺ റോയ്, വൃദ്ധിമാൻ സാഹ, കെയിൻ വില്ല്യംസൺ, അഭിഷേക് ശർമ്മ, പ്രിയം ഗർഗ്, അബ്ദുൾ സമദ്, ജേസൺ ഹോൾഡർ/മൊഹമ്മദ് നബി, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ.