SHARE

ന്യൂസിലൻഡിനെതിരെ നാളെ കാൺപൂരിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരില്ലാതെ ആദ്യ ടെസ്റ്റിനിറങ്ങുന്ന ടീം ഇന്ത്യ, 5 സ്പെഷ്യലിസ്റ്റ് ബാറ്റർമാരുമായി കളിക്കാനിറങ്ങണമെന്ന് പറയുന്ന ചോപ്ര, മികച്ച ബാറ്റിംഗ് ഡെപ്ത്തുള്ള ടീമിനെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മയങ്ക് അഗർവാളിനേയും, ശുഭ്മാൻ ഗില്ലിനേയുമാണ് ആദ്യ ടെസ്റ്റിലേക്ക് ഇന്ത്യയുടെ ഓപ്പണർമാരായി ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നത്. ചേതേശ്വർ പുജാരയെ മൂന്നാം നമ്പരിലും നായകൻ അജിങ്ക്യ രഹാനെയെ നാലാം നമ്പരിലും, യുവ താരം ശ്രേയസ് അയ്യറെ അഞ്ചാം നമ്പരിലും ഉൾപ്പെടുത്തുന്ന ചോപ്ര, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ എന്നിവരെയാണ് യഥാക്രമം 5, 6 ബാറ്റിംഗ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്.

രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവരെ ടീമിന്റെ എട്ട്, ഒൻപത് ബാറ്റിംഗ് സ്ഥാനങ്ങളിലേക്ക് ചൂണ്ടിക്കാട്ടുന്ന ചോപ്ര, പ്ലേയിംഗ് ഇലവനിൽ വേണ്ട രണ്ട് ഫാസ്റ്റ് ബോളർമാരായി ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ് എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്.

ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവൻ – മയങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്.