ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് ഏബി ഡിവില്ലിയേഴ്സ്. തലങ്ങും വിലങ്ങും പന്തുകൾ ബൗണ്ടറിയിലേക്ക് പായിക്കുന്ന ഡിവില്ലിയേഴ്സിന് ഭയക്കാത്ത ബൗളർമാർ ആരും തന്നെയില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഡിവില്ലിയേഴ്സിനെ വിറപ്പിച്ച ചില ബൗളർമാരുണ്ട്.
കഴിഞ്ഞ ദിവസം ജിയോ സിനിമയിൽ റോബിൻ ഉത്തപ്പയുമായി നടത്തിയ അഭിമുഖത്തിൽ തന്നെ വെള്ളം കുടിപ്പിച്ച ബൗളർമാരെക്കുറിച്ച് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. ഓസ്ട്രേലിയയുടെ ഇതിഹാസസ്പിന്നർ ഷെയിൻ വോൺ, ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, അഫ്ഗാന്റെ സ്പിൻ മാന്ത്രികൻ റാഷിദ ഖാൻ എന്നിവരെയാണ് താൻ നേരിടാൻ ബുദ്ധിമുട്ടിയതെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.
നേർക്കുനേരുള്ള പോരാട്ടത്തിൽ പലവട്ടം റാഷിദിനെ സിക്സിന് പറത്തിയ ചരിത്രമുണ്ട് ഡിവില്ലിയേഴ്സിന്. എന്നാൽ എത്രയൊക്കെ റൺസ് വഴങ്ങിയാലും തുടർച്ചയായി ആക്രമിക്കുന്ന റാഷിദിന്റെ ഭയമില്ലായ്മയെ ഡിവില്ലേയേഴ്സ് പ്രത്യേകം പുകഴ്ത്തി.