SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി‌ പ്രതിരോധ താരം അബ്ദുൾ ഹക്കു നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ ഇനി കളിച്ചേക്കില്ലെന്ന് സൂചന. പരിക്കിന്റെ പിടിയിലായ താരത്തിന് ടൂർണമെന്റ് നഷ്ടമായേക്കുമെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് സൂചിപ്പിച്ചത്. പുതിയ സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ ഇന്ത്യൻ നേവിക്കെതിരെ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്ന കളികാരനാണ് ഹക്കു. വരും മത്സരങ്ങളിലും ടീമിൽ നിർണായക ദൗത്യമുണ്ടാകുമെന്ന് കരുതപ്പെട്ട താരത്തിന് ടൂർണമെന്റിൽ ഇനി കളിക്കാനായില്ലെങ്കിൽ അത് അവരുടെ കിരീട പ്രതീക്ഷകളേയും ബാധിച്ചേക്കും. അതേ സമയം താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.