SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം മഷ് റഫി മൊർത്താസയാണ് പതിനഞ്ചംഗ ടീമിനെ നയിക്കുന്നത്. ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസനാണ് ഉപനായകൻ. ഇന്ന് മിർപൂരിൽ ബംഗ്ലാദേശ് ചീഫ് സെലക്ടർമാരായ മിനാജുൽ അബേദിൻ, ഹബീബുൾ ബാഷർ എന്നിവർ ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്.

പേസ് ബൗളർ അബു ജയേദ് ചൗധരി, മധ്യനിര ബാറ്റ്സ്മാൻ മൊസാദക് ഹൊസൈൻ എന്നിവർ ടീമിലുൾപ്പെട്ടപ്പോൾ, തമീം ഇഖ്ബാൽ, മൊഹമ്മദ് മിഥുൻ, ലിട്ടൺ ദാസ്, മുഷ്ഫിഖുർ റഹീം, മുസ്താഫിസുർ റഹ്മാൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് ടീം ഇങ്ങനെ – മഷ് റഫി മൊർത്താസ (ക്യാപ്റ്റൻ), ഷക്കീബ് അൽ ഹസൻ (വൈസ് ക്യാപ്റ്റൻ), തമീം ഇഖ്ബാൽ, ലിട്ടൺ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹീം, മൊഹമ്മദ് മിഥുൻ, മഹ്മുദുള്ള , മെഹ്ദി ഹസൻ, മുസ്താഫിസുർ റഹ്മാൻ, റൂബൽ ഹുസൈൻ, മൊഹമ്മദ് സൈഫുദീൻ, സബ്ബീർ റഹ്മാൻ, അബു ജയേദ്, മൊസാദക് ഹുസൈൻ.