SHARE

യുഎഇയിലെ പുതുതായി ആരംഭിക്കുന്ന ടി20 ലീഗിൽ ഇന്ത്യൻ പ്രിമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം. യുഎഇ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വിട്ടത്. അബു ദാബി ആസ്ഥാനമാക്കിയാണ് കൈകെആർ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിനെ അബു ദാബി നൈറ്റ് റൈഡേഴ്സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ആറ് ഫ്രാഞ്ചൈസികൾ അടങ്ങുന്ന ലീഗിൽ ഇതോടെ ആറ് ടീമുകളും ആയിട്ടുണ്ട്. അടുത്ത വർഷം ആദ്യം ആണ് ടൂർണ്ണമെന്റ് നടക്കുക. മുകേഷ് അംബാനി, ഗൗതം അദാനി, മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഗ്ലേസർ കുടുംബം, ഡൽഹി ക്യാപിറ്റൽസിന്റെ കിരൺ കുമാർ ഗ്രന്ഥി, കാപ്രി ഗ്ലോബലിന്റെ രാജേഷ് ശർമ്മ എന്നിവരാണ് മറ്റു ഫ്രാഞ്ചൈസി ഉടമകൾ.