SHARE

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ആഡം ഗിൽ ക്രിസ്റ്റ്. കളിച്ചുകൊണ്ടിരുന്ന സമയത്ത് ബോളർമാരുടെയെല്ലാംപേടിസ്വപ്നമായിരുന്ന ഈ ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഇപ്പോളിതാ ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളറാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനെ നേരിടാനാണ് താൻ ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് എന്നാണ് ഗിൽക്രിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. മുരളീധരന്റെ ബോളുകളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ പന്തുകൾക്ക് മുന്നിൽ താൻ പതറുന്നത് പതിവായിരുന്നെന്നും പറയുന്ന ഗിൽക്രിസ്റ്റ്. മുരളീധരനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.