ത്രിരാഷ്ട്ര ട്വന്റി – ട്വന്റി പരമ്പരയുടെ ഫൈനല്‍ മഴ തടസ്സപ്പെടുത്തിയതോടെ മത്സരം ഉപേക്ഷിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ബഗ്ലാദേശും അഫ്ഗാനിസ്ഥാനും പങ്കിടും. മഴ മുലം കളിയില്‍ ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. കളി മാറ്റിവെയ്ക്കാന്‍ മറ്റു റിസര്‍വ്വ് ദിനങ്ങളും ഇല്ലാതെ വന്നതോടെയാണ് മത്സരമുപേക്ഷിച്ചത്.
ഇതോടെ ട്രോഫി ഇരുടീമുകള്‍ക്കുമായി പങ്കുവെയ്ക്കാനും തീരുമാനമായത്. ശക്തമായ മഴയ്ക്ക് രാത്രി ഒമ്പതുമണിയോടെ അല്പം ശമനം കണ്ടെങ്കിലും കട്ട് ഓഫ് ടൈമായ 9:40 നു മുനപ് ഗ്രൗണ്ട് പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് അംപയര്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
സിംബാബ്വേ ആയിരുന്നു ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ രാജ്യം. ബംഗ്ലാദേശ് മൂന്നുകളികളും അഫ്ഗാന് രണ്ട് കളികളും ജയിച്ചാണ് ഫൈനലിനു യോഗ്യത നേടിയത്.