SHARE

ലോകക്രിക്കറ്റിൽ അഫ്​ഗാനിസ്ഥാന്റെ അഭിമാനം വാനോളമുയർത്തി പുതിയ ഐ.സി.സി ടി20 ബൗളിങ് റാങ്കിങ്ങ്. പുതിയ റാങ്കിങ് പ്രകാരം മികച്ച ടി20 ബൗളർമാരിൽ ആദ്യ രണ്ട് സ്ഥാനത്തും അഫ്​ഗാൻ താരങ്ങളാണ്. ഇതാദ്യമായാണ് അഫ്​ഗാനിസ്ഥാൻ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

പുതിയ റാങ്കിങ് പ്രകാരം സൂപ്പർ താരം റാഷിദ് ഖാൻ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തേക്ക് സഹതാരമായ മുജീബുർ റഹ്മാനാണ് കുതുച്ചുകയറിയത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരജയത്തിൽ നിർണായക പങ്ക് വഹിച്ചതോടെയാണ് റഹ്മാന്റെ റാങ്കിങ്ങിലെ കുതിപ്പ്. പരമ്പര തുടങ്ങും മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു റഹ്മാൻ

ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്നറാണ് റാങ്കിങ്ങിൽ മൂന്നാമത്. പാകിസ്ഥാന്റെ ഇമാദ് വാസിം നാലാമതും ഓസ്ട്രേലിയയുടെ ആദം സാമ്പ അഞ്ചാമതുമുണ്ട്. റാങ്കിങ്ങിലെ ആദ്യ പത്തിൽ എട്ടും സ്പിൻ ബൗളർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്.