SHARE

അഫ്രിക്കൻ വൻകരയുടെ ഫുട്ബോൾ യുദ്ധമായ ആഫ്രിക്കൻ നേഷൻസ് കപ്പിന് ഇന്ന് ഈജിപതിൽ തുടക്കം. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒന്നരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ സിംബാവെയെ നേരിടും. കെയ്റോ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം

മുൻവർഷങ്ങളിലേതിൽ നിന്ന് ഏറെ വ്യത്യാസമുണ്ട് ഇക്കുറി ടൂർണമെന്റിന്. നേരത്തെ ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ നടത്തിയരുന്നു ടൂർണമെന്റ് ഇക്കുറിയാണ് ആദ്യമായി ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത്. ടീമുകളുടെ എണ്ണം പതിനാറിൽ നിന്ന് 24 ആയി ഉയർത്തിയിട്ടുമുണ്ട്. ആറ് ​ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഇതിൽ എല്ലാ ​ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തും.

-Advertisement-

ജൂലൈ അഞ്ച് മുതലാണ് നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നത്. ഈജിപ്തിന് പുറമെ നിലവിലെ ജേതാക്കളായ കാമറൂൺ, സെന​ഗൽ, ഘാന, മൊറോക്കോ, ഐവറി കോസ്റ്റ്, നൈജീരിയ, അൾജീരിയ തുടങ്ങി സൂപ്പർ ടീമുകളെല്ലാവരുമുണ്ട്. മഡ​ഗാസ്ക്കർ, മൗറീഷ്യാന, ബുറൂണ്ടി എന്നീ മൂന്ന് അരങ്ങേറ്റക്കാരും ഇക്കുറി ടൂർണമെന്റിനുണ്ട്.