SHARE

ന്യൂസിലൻഡിനെതിരായ സെമി‌ഫൈനൽ മത്സരത്തിൽ കളിക്കുമ്പോൾ ഇന്ത്യയ്ക്ക് ഒരു ആറാം ബോളിംഗ് ഓപ്ഷൻ ഉണ്ടായിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ. നോക്കൗട്ട് മത്സരത്തിൽ സമ്മർദ്ദം വളരെ കൂടുതലായിരിക്കുമെന്നും അതിനാലാണ് ആറാം ബോളിംഗ് ഓപ്ഷൻ വേണമെന്ന് താൻ പറയുന്നതെന്നും അഗാർക്കർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവീന്ദ്ര ജഡേജയേയോ, കേദാർ ജാദവിനേയോ ഇന്ത്യ തങ്ങളുടെ ആറാം ബോളിംഗ് ഓപ്ഷനായി ടീമിൽ ഉൾപ്പെടുത്തണമെന്നാണ് അഗാർക്കറിന്റെ നിർദ്ദേശം. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർ ഇന്ന് ഇന്ത്യൻ ടീമിലുണ്ടാകണമെന്ന് പറയുന്ന അഗാർക്കർ, ഇന്ത്യ ഏകദിനത്തിൽ സമീപകാലത്ത് മികച്ച് നിൽക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഈ രണ്ട് സ്പിന്നർമാരുടെയും മികച്ച പ്രകടനമാണെന്നും കൂട്ടിച്ചേർത്തു.