SHARE

ക്രിക്കറ്റില്‍ വീണ്ടും പ്രായത്തട്ടിപ്പ്. പ്രായം തെളയിക്കാനുള്ള രേഖകളില്‍ ക്രമക്കേട് കാട്ടി തട്ടിപ്പ് നടത്തിയ ഡല്‍ഹി താരത്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പ്രിന്‍സ് യാദവിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ട് സീസണുകളിലേയ്ക്കാണ് വിലക്ക് . അണ്ടര്‍ -19 ടീമില്‍ കളിക്കാന്‍ വേണ്ടിയാണ് തട്ടിപ്പ് നടത്തിയത്.

1996 ജൂണ്‍ 10 ആണ് താരത്തിന്റെ ജന്മദിനം. എന്നാല്‍ വയസ്സ് തെളിയാക്കാന്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ 2001 ഡിസംബര്‍ 12 ആണ് ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താരമാണ് പ്രിന്‍സ്.

2020-21,2021-22 സീസണുകള്‍ താരത്തിന് നഷ്ടപ്പടും ഇതോടെ തിരിച്ചത്തുന്ന പ്രിന്‍സ് യാദവിന് ഇനി സീനിയര്‍ ക്രിക്കറ്റില്‍ മാത്രമെ കളിക്കാന്‍ സാധിക്കൂ. ജൂണിയര്‍ ക്രിക്കറ്റില്‍ പ്രായത്തട്ടിപ്പ് വര്‍ദ്ധിച്ചു വന്നതോടെയാണ് ബിസിസിഐ ഇക്കാര്യത്തില്‍ കര്‍ശന പരിശോധന ശക്തമാക്കിയത്.