SHARE

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന് മുൻപ് സൂപ്പർ താരം ഗൗതംഗംഭീറിനെ ഡെൽഹി ഡെയർഡെവിൾസ്, ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. മുംബൈ മിററാണ് ഡെൽഹി ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ ഗൗതം ഗംഭീറുമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.8 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ ഐപിഎൽ ലേലത്തിൽ നിന്ന് ഗംഭീറിനെ ഡെൽഹി സ്വന്തമാക്കിയത്.

പോയ സീസണിൽ ടീമിന്റെ നായകനായി അവരോധിക്കപ്പെട്ട‌ ഗംഭീർ, ടീമിന്റെ ദയനീയ തുടക്കത്തെത്തുടർന്ന് നായക സ്ഥാനം ഒഴിയുക യായിരുന്നു. സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും ഡെൽഹി തോറ്റതോടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച ഗംഭീർ, പിന്നീട് സീസണിൽ ടീമിനായി കളിച്ചിരുന്നുമില്ല.

അതേ സമയം ഗംഭീർ ടൂർണമെന്റിൽ പിന്നീട് കളിക്കാനിറങ്ങാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം സ്വയം ടീമിൽ നിന്ന് മാറിനിൽക്കുകയാണെന്നായിരുന്നു പരിശീലകൻ റിക്കി പോണ്ടിംഗിന്റെ മറുപടി എന്നാൽ ഗംഭീറാകട്ടെ, തന്നെ ടീമിൽ നിന്ന് ഒഴിവാക്കുക യായിരുന്നു എന്ന തരത്തിലാണ് ഇതിനോട് പ്രതികരിച്ചിരുന്നത്.