SHARE

രാജ്യത്തെ ഫുട്‌ബോളിന്റെ പ്രോത്സാഹനത്തിനും വളര്‍ച്ചയ്ക്കും ഇനി ജര്‍മ്മനിയുടെ സഹായവും. ഇതു സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷനായ ഡിഎഫ്ബിയും തമ്മിലാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പരിശീലകര്‍ക്കുള്ള പ്രത്യേക പരിശീലനം, കൂടുതല്‍പ്രമോഷണല്‍ പ്രോഗ്രാമുകള്‍, കൂടുതല്‍ പ്രഫഷണലായ റഫറിമാരെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലേയ്ക്കയക്കുക. ഇരു ടീമുകളുടേയും പരസ്പര സന്ദര്‍ശനവും സഹകരണവും എന്നിവ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫുട്‌ബോളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇരു രാജ്യത്തെയും അസോസിയേഷനുകള്‍ തമ്മിലുള്ള കരാര്‍. ജര്‍മ്മനി പോലെ ഫുട്‌ബോളിന് ഏറെ പ്രധാന്യം നല്‍കുന്ന രാജ്യത്തിന്റെ കൈത്താങ്ങ് ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.