SHARE

എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 23 സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 37 അംഗ പരിശീലന ക്യാംപിലേക്ക് മൂന്നു മലയാളി താരങ്ങള്‍ ഇടംകണ്ടെത്തി. സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍, രാഹുല്‍ കെ പി എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. ഇതില്‍ ആഷിക് സീനിയര്‍ ടീമില്‍ ഇടംപിടിച്ചിട്ടുള്ള താരമാണ്. സഹല്‍ ഏഷ്യാകപ്പിനുള്ള സാധ്യത ടീമിലും ഉള്‍പ്പെട്ടിരുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരമാണ് രാഹുല്‍.

കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ നിറഞ്ഞു കളിക്കുന്ന സഹല്‍ ഇന്ത്യയുടെ ഭാവി താരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുന്‍കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സഹലിനെ പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ ആരോസില്‍ ഏവരുടെയും മനംകവരുന്ന കളി കാഴ്ച്ചവയ്ക്കുന്ന രാഹുലിന് ചെറുപ്രായത്തില്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് യുവ കീപ്പര്‍ ധീരജ് സിംഗും സാധ്യത ടീമിലുണ്ട്.

ഗോള്‍കീപ്പര്‍

ധീരജ്, നവാസ്, അര്‍ഷ്ദീപ്, ഗില്‍

ഡിഫന്‍സ്

ബോറ, നരേന്ദര്‍, മെഹ്താബ്, അന്വര്‍, മുയിറാങ്ബ ആഷിഷ്, ജെറി, സാഹില്‍, നിഷു, കമല്പ്രീത്, ലക്ര, സാജിദ്, കിമ, സ്ര്‍തക്,

മിഡ്ഫീല്‍ഡ്

വിനീത് റായ്, സഹല്‍, താപ, അമ്ര്ജിത്, ദീപക്, രോഹിത്, സുരേഷ് സിംഗ്, ചാങ്‌തെ, ആഷിക്, ലിസ്റ്റണ്‍, കോമല്‍, ബോറിസ്, രാഹുല്‍

ഫോര്‍വേഡ്

ഡാനിയല്‍, ഹിതേഷ്, റഹീം, ലിംഗ്‌ദോഹ്, രോഹിത്, ജെറി