ഓൾ ഇന്ത്യ ഫുട്ബോള് ഫെഡറേഷന്റെ(ഏ.ഐ.എഫ്.എഫ്) 2019-20 സീസണിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ടീം ഗോളിയായ ഗുർപ്രീത് സിങ് സന്ധുവാണ് മികച്ച താരം. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ദേശീയ ടീം മധ്യനിരതാരം സഞ്ജു യാദവിനാണ്.
ഐ.എസ്.എൽ ക്ലബ് ബെംഗളുരു എഫ്.സിയുടെ താരമായ സന്ധുവിനെ തേടി ആദ്യമായാണ് ഈ പുരസ്കാരമെത്തുന്നത്. 2009-ൽ സുബ്രതാപാലിന് ശേഷം ഒരു ഗോളി ഈ പുരസ്കാരം നേടുന്നതും ഇതാദ്യമയാണ്. ഹരിയാനക്കാരിയായ സഞ്ജു ഗോകുലം കേരളയുടെ വനിതാം ടീം താരമാണ്. ഇന്ത്യൻ ദേശീയ ടീമിനായി 28 തവണ കളിച്ചിട്ടുണ്ട് സഞ്ജു. 2016-ൽ ഏ.ഐ.എഫ്.എഫിന്റെ എമർജിങ് താരത്തിനുള്ള പുരസ്കാരം സഞ്ജു നേടിയിട്ടുണ്ട്.
ഇക്കുറി എമർജിങ് പ്ലെയർ പുരസ്കാരത്തിന് പുരുഷവിഭാഗത്തിൽ നിന്ന് ചെന്നൈയിൻ താരം അനിരുദ്ധ് ഥാപയാണ് അർഹനായത്. വനിതാ വിഭാഗത്തിൽ രത്തൽബാലാ ദേവിയാണ് പുരസ്കാരം സ്വന്തമാക്കിയത്.