SHARE

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2020-21 സീസണിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച താരമായി പുരുഷവിഭാ​ഗത്തിൽ നിന്ന് സന്ദേശ് ജിം​ഗനും വനിതാ വിഭാ​ഗത്തിൽ നിന്ന് ബാലാദേവിയുമാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ഫെഡറേഷൻ സമൂഹമാധ്യമങ്ങളിലൂടെയാണ് പുരസ്കാരങ്ങൾ പ്രഖ്യപിച്ചത്.

ഇന്ത്യൻ ദേശീയ ടീമിനും എ.ടി.കെ മോഹൻ ബ​ഗാനും വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ജിം​ഗനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് ഇന്ത്യയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ജിം​ഗനെ തേടിയെത്തുന്നത്. മുമ്പ് ഏ.ഐ.എഫ്.എഫിന്റെ തന്നെ എമർജിങ് താരത്തിനുള്ള പുരസ്കാരം 2014-ൽ ജിം​ഗൻ നേടിയിരുന്നു. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനായി നടത്തുന്ന മികച്ച പ്രകടനമാണ് ബാലാദേവിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇത് മൂന്നാം തവണയാണ് ബാലാദേവി മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

2020-21 സീസണിലെ എമർജിങ് താരമായി പുരുഷ വിഭാ​ഗത്തിൽ നിന്ന് സുരേഷ് സിങിനെയാണ് തിരിഞ്ഞെടുത്തത്. ഇന്ത്യൻ ദേശീയ ടീമിനും ബെം​ഗളുരു എഫ്.സിക്കുമായി സീസണിൽ മിന്നുന്ന പ്രകടനമണ് ഈ മിഡ്ഫീൽഡർ നടത്തിയത്. വനിതാ വിഭാ​ഗത്തിൽ ഈ പുരസ്കാരം മനീഷാ കല്യണിനാണ്. ​ഗോകുലം കേരളയുടെ താരമാണ് മനീഷ.