SHARE

യു.എ.ഇയിലെ ഇന്ത്യൻ കൗമാരതാരങ്ങളെ കണ്ടെത്താൻ ട്രയൽസുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ. ഐ.എഫ്.എഫ്.). ദുബായിലെ നാദ് അൽ ഷെബയിലെ ജെംസ് മോഡേൺ അക്കാദമിയിലാണ് ട്രയൽസ് നടക്കുക. ഇന്നും നാളെയുമായാണ് (ജൂൺ18,19) ട്രയൽസ്.

2004, 2005 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് ഇന്ന് വെകുന്നേരം 5.30-നാണ് ട്രയൽസ് നടക്കുക. 2006-ൽ ജനിച്ച ആൺകുട്ടികൾക്കും 2002-2005 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്കും നാളെ വകുന്നേരം 5.30-നായിരിക്കും ട്രെയൽസ് നടക്കുക. ഇന്ത്യൻ ടീം മുൻ നായകൻ അഭിഷേക് യാദവും വനിതാ ടീം പരിശീലക മെയ്മോൾ റോക്കിയുമായിരിക്കും ട്രയൽസിന് മേൽനോട്ടം വഹിക്കുക.

ഇന്ത്യൻ ജൂനിയർ ടീമിലേക്ക് താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രയൽസ് നടത്തുക. കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ ഫോമും എ.ഐ.എഫ്.എഫ് വെബ്സൈറ്റിൽ ലഭ്യമാണ്