SHARE

ഐ-ലീ​ഗ് ക്ലബ് ചെന്നൈ സിറ്റിയിൽ നിന്ന സ്പാനിഷ് താരം നെസ്റ്റർ ​ഗോർഡിലോയെ സ്വന്തമാക്കാൻ ശ്രമിച്ച ഐ.എസ്.എൽ ക്ലബ് പൂനെ സിറ്റിക്ക് കിട്ടിയത് എട്ടിന്റെ പണി. ചെന്നൈയ്ക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയാണ് പൂനെ ​ഗോർഡിലോയെ സ്വന്തമാക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തി എ.ഐ.എഫ്.എഫ് ക്ലബിന് ട്രാൻസ്ഫർ വിലക്കേർപ്പെടുത്തി

രണ്ട് ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കുന്നതിനാണ് പൂനെയ്ക്ക് വിലക്ക്. ഡിസംബറിൽ വരാനിരിക്കുന്ന ശീതകാല ട്രാൻസ്ഫർ ജലകത്തിൽ നിന്നും അടുത്ത വർഷത്തെ പ്രധാന ട്രാൻസ്ഫർ ജാലകത്തിൽ നിന്നുമാണ് പൂനെയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശന്ങ്ങളെത്തുടർന്ന് ഇക്കുറി പ്രതിസന്ധി നേരിടുന്ന പൂനെയ്ക്ക് ഇരട്ടപ്രഹരമാണ് എ.ഐ.എഫ്.എഫ് നൽകിയത്. വിലക്കിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും പൂനെയ്ക്ക് വിധിച്ചിട്ടുണ്ട്.

ചെന്നൈയുമായി കരാർ ലംഘിച്ച് പൂനെയിലേക്ക് ചേക്കേറാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതോ ​ഗോർഡിലോയ്ക്ക് വിലക്കുണ്ട്. നാല് മസത്തേക്ക് എ.ഐ.എഫ്.എഫ് നേരിട്ടോ അല്ലാതെയോ നടത്തുന്ന മത്സരങ്ങളിൽ നിന്നാണ് വിലക്ക്. ഇക്കഴിഞ്ഞ ജൂണിലാണ് ​ഗോർഡിലോയെ സ്വന്തമാക്കാൻ പൂനെ നിയമവിരുദ്ധമായി ശ്രമിക്കുന്നെന്ന് കാണിച്ച് ചെന്നൈ പരാതി നൽകിയത്.