SHARE

കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരായ നടപടി സൂപ്പർ കപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് സൂചന. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിൽ ബെം​ഗളുരു നേടിയ ​ഗോൾ റെഫറിയിങ് പിഴവാണെന്ന് ആരോപിച്ച് ഇവാൻ കളിക്കാരെ തിരിച്ചുവിളിച്ചിരുന്നു. പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചുവരുകയും ചെയ്തിട്ടില്ല. ഈ സംഭവത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം നടത്തിയിരുന്നു. പല മാധ്യമങ്ങളുടേയും റിപ്പോർട്ടുകൾ പ്രകാരം ഇവാന് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

അടുത്ത തിങ്കളാഴ്ചയാണ് കേരളത്തിൽ സൂപ്പർ കപ്പ് തുടങ്ങുന്നതിന്. ടൂർണമെന്റിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനിടെയാണിപ്പോൾ സൂപ്പർ കപ്പിന് മുമ്പ് തന്നെ ഇവാനെതിരെ നടപടി പ്രഖ്യാപിക്കുമെന്ന സൂചന ലഭിക്കുന്നത്.