SHARE

ഇന്ത്യയിലെ അടുത്ത ഫുട്ബോൾ സീസൺ(2020-21) തുടങ്ങാൻ വൈകും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് ഇത്തരമൊരു സാധ്യത പറഞ്ഞത്. സംസ്ഥാങ്ങൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ഫുട്ബോൾ സീസൺ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ധാരണയായിരുന്നില്ല. എന്നാൽ സെപ്റ്റംബറിൽ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷൻ അധികൃതർ സൂചന നൽകിയിരുന്നു. എന്നാൽ ഇതാണിപ്പോൾ വൈകാൻ സാധ്യത. കോവഡിനെത്തുടർന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷൻ എത്തിയത്.

-Advertisement-

ഐ.എസ്.എൽ പോരാട്ടങ്ങൾ കഴിഞ്ഞവർഷം ഒക്ടോബർ 20-നായിരുന്നു തുടങ്ങിയത്. ഐ-ലീ​ഗാകട്ടെ നവംബർ 30-ും. ഇക്കുറി സീസൺ തുടങ്ങുന്നത് വൈകിയാൽ ഈ ​പോരാട്ടങ്ങളും തുടങ്ങാൻ വൈകാനുള്ള സാധ്യതയാണ് കൂടുതൽ.