SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ(ഐ.എസ്.എൽ) റെഫറിയിങ്ങിലെ പ്രശനങ്ങളിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇടപെട്ടേക്കും. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കിടിയിൽ റെഫറിയിങ് പ്രശ്നങ്ങളിൽ അടിയന്തരനടപടി വേണമെന്ന് ഫെഡറേഷനോട് ലീ​ഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എൽ ആവശ്യപ്പെട്ടതായി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു

ഐ.എസ്.എൽ ആറാം സീസണിലേക്ക് കടക്കുമ്പോഴും റെഫറിയിങ് നിലവാരം താഴേക്കുപോകുകയാണെന്നാണ് റിപ്പോർട്ടുൾ. ഇക്കുറി ഇതവരെ നടന്ന പല മത്സരങ്ങളിലും തന്നെ റെഫറിയുടെ ഒട്ടേറെ തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. കളിക്കാരും പരിശീലകരും ആരാധകരും ഇക്കാര്യത്തിൽ നിരന്തര വിമർശനവുമുയർത്തുന്നുണ്ട്.

ഇതോടെ ഇക്കഴിഞ്ഞ ഐ.എസ്.എൽ ഇടവേളയ്ക്കിടെ ഡൽഹിയിൽ ഫെഡറേഷനും എഫ്.എസ്.ഡി.എൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ റെഫറിയിങ് പ്രശ്നങ്ങൾ പരിഹാരം കണ്ടെത്താൻ ഇടക്കാല നടപടികൾ എത്രയും പെട്ടെന്ന് വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിനുപുറമെ ഭാവിയിൽ റെഫറിയിങ് മെച്ചപ്പെടുത്താൻ ദീർഘകാല നടപടികളും വേണമെന്നും ആവശ്യമുയർന്നിരുന്നു.