SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനൽ ആദ്യ പാദ പോരാട്ടത്തിൽ ടോട്ടനത്തെ തകർത്തതോടെ അയാക്സ് ഫൈനൽ പ്രതീക്ഷയിലാണ്. എതിരില്ലാത്ത ഒരു ​ഗോളിനാണ് അയാക്സിന്റെ എവേ ജയം.

ടോട്ടനത്തിനെതിരായ മത്സരത്തോടെ പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അയാക്സ് നായകൻ മത്യസ് ഡി ലിറ്റ്. ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ് ഡി ലിറ്റ് കൈവരിച്ചത്. ഇന്നലെ അയാക്സ് നായകന്റെ ആംബാൻഡണിഞ്ഞ് ഇറങ്ങുമ്പോൾ ഡി ലിറ്റിന്റെ പ്രായം 19 വയസും 261 ദിവസവുമാണ്.

നേരത്തെ തന്നെ ചാമ്പ്യൻസ് ലീ​ഗ് നോക്കൗട്ട് ഘട്ടത്തിൽ കളിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന നേട്ടം ഡി ലിറ്റ് സ്വന്തമാക്കിയിരുന്നു. സ്പാനിഷ് താരം സെസ്ക് ഫാബ്രി​ഗസിന്റെ റെക്കോർഡാണ് അന്ന് ഡി ലിറ്റ് മറികടന്നത്. 1997-ലാണ് ഇതിനുമുമ്പ് അയാക്സ് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ കളിച്ചത്. അന്ന് ഡി ലിറ്റ് ജനിച്ചിട്ടില്ലായിരുന്നു എന്നത് മറ്റൊരു കൗതുകം