SHARE

വരുന്ന സീസണിൽ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മൊറോക്കൻ താരം ഹക്കീം സിയാച്ചിന്റെ ചെൽസിയിലേക്കുള്ള വരവിനായിട്ടായിരിക്കും. അയാക്സ് താരമായ സിയാച്ച് ചെൽസിയുമായി കരാറിലെത്തിക്കഴിഞ്ഞു. ജൂലൈ ആദ്യം താരം ലണ്ടിനിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

സമീപകാലത്ത് അയ്കാസ് നടത്തിയ കുതിപ്പിലെല്ലാം മിന്നുന്ന പ്രകടനുമായി ഊർജമായത് സിയാച്ചായിരുന്നു. ഈ സീസണിലും മിന്നുന്ന പ്രകടനമാണ് സിയാച്ച് നടത്തുന്നത്. ടീമിലെ ഏറ്റവും പ്രധാന താരങ്ങളിലൊരാളായ സിയാച്ച് ക്ലബ് വിടുമ്പോഴും അയാക്സിന് ആശങ്കയില്ല. കരാണം സിയാച്ചിന്റെ പകരക്കാരനായെത്താൻ കഴിവുള്ള ഒരു യുവതാരത്തെ അവർ കണ്ടെത്തിക്കഴിഞ്ഞു. ബ്രസീലിൽ നിന്നുള്ള പത്തൊമ്പതുകാരൻ ആന്റണിയാണ് അയാക്സിലേക്ക് എത്തുന്നത്.

ബ്രസീലിലെ സൂപ്പർ ക്ലബായ സാവോ പോളോയിൽ നിന്നാണ് അന്റണിയെ അയാക്സ് റാഞ്ചിയത്. ബ്രസീലിന്റെ അണ്ടർ 23 ടീമം​ഗമായ അന്റണിയെ ടീമിലെത്തിക്കാൻ 15 ദശലക്ഷം യൂറോ അയാക്സ് മുടക്കിയെന്നാണ് സൂചന. ഈ സീസണവസാനം നെതർലൻഡ്സിലെത്തുന്ന ആന്റണി ക്ലബുമായി അഞ്ച് വർഷത്തെ കരാറാണ് ഒപ്പുവയ്ക്കുന്നത്.