SHARE

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ തിരികെയെത്തിക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നെന്ന് വെളിപ്പടുത്തി കാമറൂൺ ​ഗോളി ആന്ദ്രെ ഒനാന. നെതർലൻഡ്സ് ക്ലബ് അയാക്സിന്റെ ​ഗോളിയാണ് 23-കാരനായ ഒനാന.

കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീ​ഗിൽ അയാക്സ് സെമി എത്തിയതോടെയാണ് ഒനാന ശ്രദ്ധേയനായത്. ഇതിനുപിന്നാലെയാണ് മുൻ അക്കാദമി താരത്തെ തിരികെയെത്തിക്കാൻ ബാഴ്സ ഒരുങ്ങിയത്. എന്നാൽ ഇത് ബാഴ്സയിലേക്ക് ചേക്കേറാൻ പറ്റിയ സമയമല്ലെന്ന് വ്യക്തമാക്കി ഒനാന ഒഴിയുകയായിരുന്നു. ബാഴ്സ എനിക്ക് കുടുംബം തന്നെയാണ്, ‍ഞാൻ ആ ക്ലബിന്റെ ഭാ​ഗമാണ്, എന്നാൽ ഇപ്പോൾ ബാഴ്സയിലേക്ക് തിരിച്ചെത്താൻ പറ്റിയ സമയമല്ല, ഒരു പക്ഷെ ഇനി ബാഴ്സയിൽ നിന്ന് ഇങ്ങനെയൊരവസരം ഉണ്ടായേക്കില്ല, എങ്കിലും കുഴപ്പമില്ല, ഒനാന പറഞ്ഞു

-Advertisement-

സാമുവൽ എറ്റു കാമറൂണിൽ നടത്തിയിരുന്ന അക്കാദമയിൽ നിന്നാണ് ഒനാനയുടെ വരവ്. തുടർന്ന് 2010-ൽ ബാഴ്സയിലെത്തിയ ഒനാന അഞ്ച് വർഷം അവരുടെ യൂത്ത് ടീം താരമായിരുന്നു. 2015-ലാണ് അയാക്സിലെത്തുന്നത്.