SHARE

അടുത്ത വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിലും, വയനാടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലുമായി നടക്കുന്ന ഇംഗ്ലണ്ട് എയും ഇന്ത്യ എയും തമ്മിലുള്ള ഏകദിന – ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യ എ ടീമിൽ സൂപ്പർ താരങ്ങളുണ്ടാകുമെന്ന് സൂചന. ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായി അറിയപ്പെടുന്ന ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, പ്രിഥ്വി ഷാ എന്നിവർ ഈ മത്സരങ്ങളിൽ കളിക്കുമെന്നാണ് ഇപ്പോൾ സൂചനകൾ ലഭിച്ചിരിക്കുന്നത്.

നിലവിൽ ഓസീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അടുത്തെങ്ങും മറ്റ് മത്സരങ്ങൾ ഇല്ലാത്തതിനാൽ ഇംഗ്ലണ്ട് ലയൺസ് (എ ടീം) ഇന്ത്യയിലെത്തുമ്പോൾ പുജാര, രഹാനെ എന്നീ താരങ്ങൾ എ ടീമിൽ കളിക്കാൻ ലഭ്യരായിരിക്കും. അത് കൊണ്ട് തന്നെ ഇവരെ ഉൾപ്പെടുത്തി‌ പരമ്പരയിൽ ശക്തമായ ഇന്ത്യ എ ടീമിനെ അണിനിരത്താനാണ് ഇന്ത്യൻ സെലക്ടർമാർ ലക്ഷ്യമിടുന്നത്.

-Advertisement-

അതേ സമയം ഇംഗ്ലണ്ട് ലയൺസും (ഇംഗ്ലണ്ട് എ) ശക്തമായ ടീമുമായാണ് പരമ്പരയ്ക്കെത്തുന്നത്. ഇംഗ്ലീഷ് സീനിയർ ടീമിൽ കളിക്കുന്ന സാം ബില്ലിംഗ്സ്, ബെൻ ഡക്കറ്റ്, ഒലി‌പോപ്പ് എന്നിവർ അവർക്കൊപ്പമുണ്ടാകും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ (ഇപ്പോൾ കാര്യവട്ടംസ്പോർട്സ് ഹബ്) അഞ്ച് ഏകദിനങ്ങളും, അനൗദ്യോഗിക‌ടെസ്റ്റ് മത്സരത്തിന്‌ വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയവുമാകും വേദിയാവുക.