SHARE

പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ശക്തമായ നിലയില്‍. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 311 റണ്‍സിനു നാലു വിക്കറ്റ് എന്ന നിലയിലാണ്. 386 റണ്‍സിന്റെ ലീഡാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ ലീഡ് കുതിയ്ക്കുന്നത് . 235 ബോളില്‍ നിന്നാണ് രഹാനെ സെഞ്ചുറി തികച്ചത്. ഇതില്‍ 5 ഫോറുകളും ഉള്‍പ്പെടുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 297 റണ്‍സെടുത്ത ഇന്ത്യ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സ് 222 ന് അവസാനിപ്പിച്ചിരുന്നു. 100 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും 71 റണ്‍സെടുത്ത ഹനുമ വിഹാരിയുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്. കെ.എല്‍. രാഹുല്‍ 38, മായങ്ക് അഗര്‍വാള്‍ (16), ചേതേശ്വര്‍ പൂജാര (25) വിരാട് കോഹ് ലി(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. വെസ്റ്റിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചെയ്‌സ് മൂന്നു വിക്കറ്റും. കെമാര്‍ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.