SHARE

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി ശ്രദ്ധേയപ്രകടനം നടത്തുന്ന താരമാണ് സൂര്യകുമാർ യാദവ്. പ്രായം 30 ആയെങ്കിലും ഇതുവരെ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കാൻ യാദവിനായിട്ടില്ല. എന്നാലിപ്പോൾ ഈ വർഷം അവസാനിക്കും മുമ്പ് യാദവ് ഇന്ത്യൻ ടീമെലത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻതാരം ആകാശ് ചൊപ്ര

ഇന്നലെ നടന്ന മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെതിരായ മുംബൈയുടെ ജയത്തിൽ നിർണായപങ്ക് വഹിച്ചത് യാദവാണ്. ഈ പ്രകടനം കണ്ടശേഷം തന്റെ യൂടൂബ് ചാനലിലാണ് ചൊപ്ര താരത്തെ പിന്തുണച്ചത്. ഞാൻ പറയുന്നു 2020 അവസാനിക്കും മുമ്പ് യാദവ് ഇന്ത്യൻ ടീമിൽ ഇടം നേടും, ഇന്ത്യൻ ടീമിനായി യാദവ് മത്സരങ്ങൾ കളിക്കുമെന്നും എനിക്ക് തോന്നുന്നു, യാദവിന്റെ കാര്യത്തിൽ എന്റെ ഹൃദയത്തിനുള്ളിൽ നിന്നാണ് ഈ വാക്കുകൾ വരുന്നത്, അത് നടക്കുമെന്നാണ് പ്രതീക്ഷ, ചൊപ്ര പറഞ്ഞു.

ഡെൽഹിക്കെതിരായ മത്സരത്തിന്റെ ​ഗതി മാറ്റിയ താരം തന്നെ യാദവാണെന്നാണ് ചോപ്ര പറയുന്നത്. മത്സരത്തിൽ കാ​ഗിസോ റബാദയുടെ പന്തിൽ യാദവ് അടിച്ച സിക്സ് തന്നെ അമ്പരിപ്പിച്ചതായും ചൊപ്ര പറഞ്ഞു.