SHARE

ഏഷ്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള എ.എഫ്.സി പുരസ്കാരം ഖത്തർ താരം അക്രം അഫീഫിന്. ഖത്തറിനെ ഏഷ്യാ കപ്പ് ജേതാക്കളാക്കുന്നതിൽ നടത്തിയ നിർണായകപ്രകടനമാണ് അഫീഫിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

വിങ്ങറായ അഫീഫ് ഇതിഹാസതാരം സാവി പരിശീലിപ്പിക്കുന്ന അൽ സാദിന്റെ താരമാണ്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് ​ഗോൾ റെക്കോർഡിട്ട താരമാണ് അഫീഫ്. ഇതോടെയാണ് ഇറാൻ ​ഗോളി അലിറെസാ ബെയ്റാൻവാൻഡ് ജപ്പാൻ താരം തമോവാക്കി മക്കീനോ എന്നിവരെ പിന്നിലാക്കി അഫീഫ് എഷ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഖത്തർ താരം തന്നെയായ അബ്ദെൽകരീം ഹസനായിരുന്നു പുരസ്കാരം നേടിയത്.

ഈ വർഷത്തെ ഏഷ്യയ്ക്ക് പുറത്ത് കളിക്കുന്ന മികച്ച ഏഷ്യൻ താരത്തിനുള്ള പുര്സകാരം ദക്ഷിണകൊറിയയുടെ ഹ്യൂങ് മിൻ സണിനാണ്. ഈ വർഷത്തെ മികച്ച വനിതാ താരമായി ജപ്പാന്റെ സാകി കുമാ​ഗായ്ക്കാണ്. ഇന്ത്യൻ വനിതാം ടീം താരം ആശാലതാ ദേവിയേയും ചൈനീസ് താരം ലി യിങ്ങിനേയും മറികടന്നാണ് സാകി പുരസ്കാരം ചൂടിയത്.