SHARE

മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്നഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി തകർപ്പൻ ബാറ്റിംഗാണ് സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് പുറത്തെടുത്തത്. 51 പന്തിൽ 75 റൺസെടുത്ത താരം ബാംഗ്ലൂർ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു.

മലിംഗയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തിയ ഡിവില്ലിയേഴ്സ്, രണ്ടാം പന്ത് ലോംഗ് ഓണിലേക്ക് അടിച്ചതിന് ശേഷം ആദ്യ റൺ അതിവേഗം പൂർത്തിയാക്കി. ആ പന്തിൽ ഒരു റൺ കൂടി ഓടിയെടുക്കാനായിരുന്നു ഡിവില്ലിയേഴ്സിന്റെ നീക്കം. എന്നാൽ സഹതാരം അക്ഷ്ദീപ് നാഥ് രണ്ടാംറൺ വേണ്ടെന്ന് പറഞ്ഞു. പക്ഷേ അപ്പോളേക്കും അല്പം വൈകിയിരുന്നു‌. ഇതിനിടയിൽ പന്ത് ലഭിച്ച പൊള്ളാർഡിന്റെ ബുള്ളറ്റ് ത്രോ നോൺ സ്ട്രൈക്കിംഗ് എൻഡിലെ സ്റ്റമ്പ് തെറിപ്പിച്ചു. ഈ‌സമയം ഡിവില്ലിയേഴ്സ് ക്രീസിന് വെളിയിലായിരുന്നു‌‌.

അങ്ങനെ ഡിവില്ലിയേഴ്സിന് തന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം റണ്ണിന് ക്ഷണിച്ച ഡിവില്ലിയേഴ്സിനോടുള്ള അക്ഷ്ദീപ് നാഥിന്റെ വൈകിയ മറുപടിയാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരത്തിന്റെ വിക്കറ്റ് നഷ്ടമാക്കിയതെന്നാണ് ആരാധകർ പറയുന്നത്‌. തങ്ങളുടെ സൂപ്പർ താരത്തിന്റെ റണ്ണൗട്ടിന് കാരണക്കാരനായ അക്ഷ്ദീപ് നാഥിനെതിരെ വലിയ ആരാധക രോഷമാണ് ഉയർന്നിരിക്കുന്നത്.