SHARE

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ഷൊഹൈബ് അക്തര്‍ രംഗത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മകച്ച വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അക്തറിന്റെ പ്രതികരണം. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ വിരാട് കോഹ്‌ലിയാണെന്നും അക്തര്‍ പറഞ്ഞു.

നിലവില്‍ ഒരു ക്യാപ്റ്റനും കോഹ്‌ലിയുടെ അടുത്തെങ്ങും വരില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പും താന്‍ ഇതേ അഭിപ്രായംപറഞ്ഞിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. ലോകകപ്പിലെ തിരിച്ചടിക്കു ശേഷം തെറ്റുകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് മുന്നോട്ടു പോകുന്ന ഒരു നായകനെയാണ് കോഹ്‌ലിയില്‍ കാണാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയനായ നായകന്‍ എന്നാണ് കോഹ്‌ലയെ അക്തര്‍ വിശേഷിപ്പിച്ചത്. 11 ഹോം പരമ്പരകള്‍ തുടര്‍ച്ചയായി വിജയിച്ച് റെക്കോര്‍ഡിട്ട ഇന്ത്യന്‍ ടീമിനെയും അക്തര്‍ അഭിനന്ദിച്ചു.