SHARE

 

ആഷസ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ബൗണ്‍സര്‍ ഏറ്റു വിണ സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയം. ഒന്നാം ടെസ്റ്റിലെ വിജയ ശില്‍പികൂടിയായ സ്മിത്തിന്റെ വീഴ്ച ഓസീസിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചതും. ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറായിരുന്നു ബൗളര്‍. സംഭവത്തില്‍ ആര്‍ച്ചര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഷുഹൈബ് അക്തര്‍.

ട്വിറ്ററിലൂടെയാണ് അക്തറിന്റെ പ്രതികരണം ബൗണ്‍സറുകള്‍ ക്രിക്കറ്റില്‍ സ്വാഭാവികമാണ്. അതുമൂലം താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാല്‍ അപ്പോള്‍ ബോള്‍ ചെയ്യുന്ന ആള്‍ കാണിക്കേണ്ട ഒരു മര്യാദയുണട്. പന്തേററു വീണയാളുടെ അടുത്ത് വന്ന് കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അത് ആര്‍ച്ചര്‍ കാണിച്ചില്ല. പകരം സ്മിത്ത് വേദനയില്‍ പുളഞ്ഞപ്പോള്‍ അവിടെ നിന്നു മാറിപ്പോവുകയാണ് ആര്‍ച്ചര്‍ ചെയ്തത്. ഞാനായിരുന്നു ബോള്‍ ചെയ്തതെങ്കില്‍ ബാറ്റ്‌സ്മാന്റെ അടുത്ത് ആദ്യം ഓടിയെത്തുക താനായിരിക്കുമെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

ആഷസില്‍ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിന്റെ 77-ാം ഓവറിലായിരുന്നു സംഭവം. ആര്‍ച്ചര്‍ എറിഞ്ഞ അതിവേഗ ബൗണ്‍സറുകളിലൊന്ന് സ്മിത്തിന്റെ തലയുടെ ഭാഗത്ത് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഗ്രൗണ്ടില്‍ വീണത് കാണികളേയും സഹതാരങ്ങളേയും ഞെട്ടിച്ചിരുന്നു.