SHARE

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍. അവിടേക്ക് പരിഗണിക്കാന്‍ മറ്റൊരു പേരുമില്ല. രണ്ടാമത്തെ മികച്ച ബാറ്റ്സ്മാൻ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്.

പോണ്ടിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനം കൈവരിക്കാന്‍ സാധ്യതയുള്ളവരുടെ പേരില്‍ കാതങ്ങള്‍ മുന്നിലാണ് ഇപ്പോഴത്തെ ക്യാപറ്റന്‍ സ്റ്റീവന്‍ സ്മിത്ത്. അതിനുള്ള ഉപദേശം നല്‍കുകയാണ് മുന്‍ നായകന്‍ കൂടിയായ അലന്‍ ബര്‍ഡര്‍. ഇപ്പോഴത്തെ മികച്ച ഫോമില്‍ തന്നെ അഞ്ച് വര്‍ഷം തുടര്‍ച്ചായി കളിക്കൂക, അതിനായാല്‍ തീര്‍ച്ചയായും പോണ്ടിങ്ങിനെ മറികടക്കാനാകുമെന്നും ബോര്‍ഡര്‍ പറഞ്ഞു.

നേരത്തെ തന്റെ 41 ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോര്‍ഡ്  നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സ്മിത്ത് മറികടക്കുമെന്ന് പോണ്ടിങ് തന്നെ പറഞ്ഞിരുന്നു. നിലവില്‍ 21 ടെസ്റ്റ് സെഞ്ച്വറികളാണ് സ്മിത്തിന്റേ പേരിലുള്ളത്.