SHARE

ഫുട്ബോൾ മൈതാനങ്ങളിൽ പ്രകടമാകുന്നത് കളിമികവ് മാത്രമല്ല. രാഷ്ട്രീയ, സാമുഹിക വിഷയങ്ങൾ തുടങ്ങി മുനഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തിനും കാൽപ്പന്തിന്റ അവേശം അണപൊട്ടുന്ന മൈതാനത്ത് സ്ഥാനമുണ്ട്. സ്വിറ്റ്സർലൻഡും സെർബിയയും തമ്മിലുള്ള മത്സരത്തിലെ സ്വിസ് വിജയത്തിന് ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ കഥ കൂടി പറയാനുണ്ട്.

മത്സരത്തിൽ സെർബിയയെ തകർത്ത രണ്ട് ​ഗോളുകൾ നേടിയത് ​ഗ്രാനിറ്റ് സാഖയും ഷെർദാൻ ഷാഖിരിയുമാണ് ​ഗോൾ നേടിയ ശേഷ രണ്ട് കൈകളും ചേർത്തുവെച്ച് ചലിപ്പിച്ച് പക്ഷി പറക്കുന്നതിനെ സൂചിപ്പിച്ചാണ് ആഘോഷിച്ചത്. ഇത് അൽബേനിയയുടെ ദേശീയ പതാകയിലുള്ള ചിഹ്നമായ പരുന്തിനെ വ്യക്തമാക്കുന്നതായിരുന്നു . സെർബിയയിൽ നിന്ന് സ്വതാന്ത്ര്യം സ്വയം പ്രഖ്യാപിച കൊസോവയിൽ നിന്നുള്ളവരാണ് സാഖയും ഷാക്കിരിയും.

കൊസോവയ്ക്കടുത്തുകിടക്കുന്ന രാജ്യമാണ് അൽബേനിയ, എന്നാൽ തന്നെയും കൊസോവയിലുള്ളതിൽ 92 ശതമാനത്തിലേറെപ്പേരും അൽബേനിയൻ വംശജരാണ്. അൽബേനിയൻ പാരമ്പര്യമാണ് ഇവർ തുടരുന്നുത്. രീതികളും അൽബേനിയയുടേത് തന്നെ. കൊസോവർ- അൽബേനിയൻ വംശജർ ഇപ്പോഴും ഉപയോ​ഗിക്കുന്നത് അൽബേനിയൻ പതാക തന്നെയാണ്

നേരത്തെ യു​ഗോസ്ലാവിയയുടെ ഭാ​ഗമായിരുന്ന സെർ‍ബിയയുടെ കീഴിലായിരുന്ന കൊസോവ, സ്വയം ഭരണ പ്രദേശമായിരുന്നു. 1980-കളിൽ കൊസോവയുെട സ്വയം ഭരണ അധികാരം എടുത്തുമാറ്റി. ഇതേത്തുടർന്ന് വൻ പ്രക്ഷോഭമാണുണ്ടായത്. ഇക്കാലയളവിൽ സ്വതന്ത്ര രാജ്യമായ അൽബേനിയ പരിപൂർണപിന്തുണയുമായി കൊസോവയ്ക്കൊപ്പമുണ്ടായിരുന്നു.

ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത സാഖയുടെ പിതാവിനെ സെർബിയൻ പട്ടാളം അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തിലേറെ തടവിലിട്ടു. തുടർന്ന് സാഖ ജനിക്കുന്നതിന് മുമ്പ് തന്നെ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറി. സാഖയുടെ സഹോദരൻ ടൗളന്റ് സാഖ അൽബേനിയൻ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.

ഷെർദാൻ ഷാഖിരിയുടെ പശ്ചാത്തലവും ഇതിന് സമാനം. കോസോവൻ അൽബേനിയൻ വശജരുടെ മകനായിട്ടാണ് ഷാഖിരി ജനിച്ചത്. 1992-ൽ അവിടെ പ്രശ്നങ്ങൾ രൂക്ഷമായതോടെ ഷാഖിരിയുടെ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയറി. യുദ്ധത്തിലൂടെ തങ്ങളെ ജന്മനാട്ടിൽ നിന്ന് ഓടിച്ച സെർബിയക്കാരെ, കാൽപന്ത് യുദ്ധത്തിലൂടെ തിരിച്ചടിച്ചതിന്റെ സതൃപ്തിയിലാണ് സാഖയും ഷാഖിരിയും നടത്തിയ ആഘോഷപ്രകടനം വിവാദമായിട്ടുണ്ട്. ചിലപ്പോൾ ഇരുവർക്കുമെതിരേ നടപടിക്കു സാധ്യതയുണ്ട്.