SHARE

ബാഴ്സലോണയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നൊരു സ്പാനിഷ് താരം ഇന്ന് ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യെപ്പട്ടുകൊണ്ടിരിക്കുകയാണ്. പകരക്കാരനായി ഇറങ്ങി ​ഗോളുകളടിച്ചുകൂട്ടുന്ന ആ സ്ട്രൈക്കറുടെ പേര് പാക്കോ അൽക്കാസറെന്നാണ്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനായാണ് അൽക്കാസർ ഇപ്പോൾ കളിക്കുന്നത്

ഇന്നലെ നടന്ന ബുന്ദസ്‌ലി​ഗ മത്സരത്തിൽ ഡോർട്ട്മുണ്ട് ഫോർച്ച്യുണ ഡൽൽഡോർഫിനോട് തോറ്റിരുന്നു. എന്നാൽ ഈ മത്സരത്തിൽ അൽക്കാസർ ഒരു ​ഗോൾ നേടി. ഇതോടെ ബുന്ദസ്‌ലി​ഗയിൽ ഒരു ചരിത്രനേട്ടവും അൽക്കാസർ സ്വന്തമാക്കി. ഒരു ബുന്ദസ്‌ലി​ഗ സീസണിൽ പകരക്കാരനായി ഇറങ്ങി ഏറ്റവുമധികം ​ഗോൾ നേടുന്ന താരമെന്ന നേട്ടമാണ് അൽക്കാസർ സ്വന്തം പേരിൽ കുറിച്ച്. പകരക്കാരനായി ഇറങ്ങി പത്ത് തവണയാണ് ഇക്കുറി അൽക്കാസർ വലകുലുക്കിയത്.

ബുന്ദസ്‌ലി​ഗയിൽ സീസൺ പാതി പോലും പിന്നിട്ടില്ല എന്നറിയുമ്പോഴാണ് അൽക്കാസറിന്റെ നേട്ടത്തിന്റെ വലിപ്പം തിരിച്ചറിയാനാകുക. സീസണിൽ ഇതുവരെ അൽക്കാസർ നേടിയതാകെ 12 ​ഗോളുകളാണെന്നത് കൗതുകമുണർത്തും. ലീ​ഗിലെ ടോപ്സ്കോററും അൽക്കാസർ തന്നെ