SHARE

ഓസ്‌ട്രേലിയ സെമിഫൈനലില്‍ തോറ്റെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരിയാണ് ക്രിക്കറ്റ് ലോകത്തെ ഹീറോ. വലിയ പരിക്കേറ്റ് ചോര പൊടിഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ ടീമിനായി പൊരുതിയ കാരിക്ക് ഇംഗ്ലീഷ് ആരാധകരും സല്യൂട്ടടിച്ചാണ് മടക്കിയത്.

ഓസീസ് ബാറ്റിംഗിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് കാരിക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറേയും ആരോണ്‍ ഫിഞ്ചിനേയും നഷ്ടപ്പെട്ടിരുന്നു ആ സമയം. സ്‌കോര്‍ 193 എന്ന അവസ്ഥയില്‍ നില്‍ക്കെയാണ് ആര്‍ച്ചറുടെ പന്ത് കാരിയുടെ ഹെല്‍മെറ്റില്‍ വന്ന് കൊള്ളുന്നത്. പന്തിന്റെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചു പോയി. ഉടനെ തന്നെ കാരി സ്റ്റമ്പിലേക്ക് വീഴുന്നതില്‍ നിന്നും തടയാനായി കാരി ഹെല്‍മറ്റ് ക്യാച്ച് ചെയ്തു. അതുകൊണ്ട് ഹിറ്റ് വിക്കറ്റാകുന്നതില്‍ നിന്നും രക്ഷപ്പെട്ടു.

താരത്തിന്റെ താടിക്ക് പരുക്കേല്‍ക്കുകയും ചോരയൊലിക്കുകയും ചെയ്തു. ഉടനെ തന്നെ മെഡിക്കല്‍ സംഘം കളിക്കളത്തിലെത്തി താരത്തിന് വേണ്ട ശുശ്രൂഷ നല്‍കിയ ശേഷമാണ് കാരി കളി തുടര്‍ന്നത്. സ്റ്റീവ് സ്മിത്തിനൊപ്പം ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയാണ് കാരി മടങ്ങിയത്.