SHARE

ബ്രസീലിൽ നിന്നുള്ള മധ്യനിരതാരം അലക്സ് ലിമെ ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തുടർന്നേക്കുമെന്ന് സൂചന. കഴിഞ്ഞ രണ്ട് സീസണുകളിലും ജെംഷദ്പുരിനായാണ് ലിമ കളിച്ചത്. എന്നാൽ അടുത്ത സീസണിൽ പുതിയൊരു ക്ലബിന് വേണ്ടിയാകും താരം ബൂട്ടുകെട്ടുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സെൻട്രൽ മിഡ്ഫീൽ‍ഡറായ ലിമ 2020-ലാണ് ജെംഷദ്പുരിന്റെ ഭാ​ഗമാകുന്നത്. തുടർന്നിതുവരെ ക്ലബിനായി 30-ഓളം മത്സരവും ലിമ കളിച്ചു. എന്നാൽ അടുത്ത സീസണിൽ താരം ക്ലബിൽ തുടരമോയെന്നത് സംശയാണ്. പീറ്റർ ഹാർട്ല്, എലി സാബിയ എന്നീ വിദേശികളെ നിലനിർത്തിയ ക്ലബ് ഇതിനകം മുൻ മിഡ്ഫീൽഡർ വെല്ലിങ്ടൻ പ്രിയോറിയെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലിമയ്ക്ക് ‌ടീമിൽ തുടരാൻ സാധ്യത കുറവാണ്.

ഇതിനിടെയാണിപ്പോൾ ലിമയെ ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്തതായി വാർത്തകൾ വരുന്നത്. ബം​ഗാൾ ഫുട്ബോളുമായി ബന്ധപ്പെട്ട പല ജേണലിസ്റ്റുകളും ഇക്കാര്യം ട്വീറ്റ് ചെയ്തു. എന്നാൽ ഈസ്റ്റ് ബം​ഗാളോ ഇമാമി ​ഗ്രൂപ്പോ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.