SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഡിസംബർ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്. ഇതാദ്യമായാണ് ലെഫ്റ്റ് ബാക്കായ അർനോൾഡിനെ തേടി ഈ പുരസ്കാരമെത്തുന്നത്.

ഡിസംബർ മാസത്തിൽ നടന്ന ലിവർപൂളിന്റെ അഞ്ച് പ്രീമിയർ ലീ​ഗ് മത്സരത്തിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് അർനോൾഡിനെ ഈ പുരസ്കാരത്തിനർഹനാക്കിയത്. ഈ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ​ഗോളാണ് അർനോൾഡ് നേടിയത്. ഇതിനു പുറമെ മൂന്ന് ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ അഞ്ച് മത്സരങ്ങളിൽ നാലിലും ലിവർപൂൾ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയതിലും അർനോൾഡ് നിർണായക പങ്ക് വഹിച്ചു.

കഴിഞ്ഞ മാസവും ലിവർപൂളിൽ നിന്ന് തന്നെയായിരുന്നു പ്രീമിയർ ലീ​ഗിലെ മികച്ച താരം. സെന​ഗലിന്റെ സാദിയോ മാനെയായിരുന്നു അന്ന് പുരസ്കാരം നേടിയത്.