SHARE

ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ​ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. നാല് ടീമുകൾ വീതമുള്ള ആറ് ​ഗ്രൂപ്പുകളിലായാണ് ടീമുകൾ ഏറ്റുമുട്ടുന്നത്. ജൂൺ ജൂലൈ മാസങ്ങളിലായി ഈജിപ്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്

ഇക്കുറി 24 ടീമുകളാണ് പോരടിക്കുന്നത്. ആഥിഥേയരായ ഈജിപ്തിനൊപ്പം കോം​ഗോ, ഉ​ഗാണ്ട, സിംബാവെ എന്നിവരാണ് എ​ ​ഗ്രൂപ്പിൽ. ​ഗ്രൂപ്പ് ബിയിൽ നൈജീരിയ, ​ഗ്വിനിയ, മഡ​ഗാസ്കർ, ബുറൂണ്ടി എന്നിവരാണുള്ളത്. കരുത്തരായ സെന​ഗലും അൾജീരിയയും സി ​ഗ്രൂപ്പിലുണ്ട്. ഇവർക്കൊപ്പം ടാൻസാനിയ, കെനിയ എന്നിവരുമുണ്ട്.

കടുപ്പമേറിയ മറ്റൊരു ​ഗ്രൂപ്പാണ് ഡി. ഇവിടെ കരുത്തരായ മൊറോക്കോയും ഐവറി കോസ്റ്റും തമ്മിലേറ്റുമുട്ടും. ഇവർക്കൊപ്പം ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവരുമുണ്ട്. ​ഗ്രൂപ്പ് ഇയിൽ ടുണീഷ്യ, മാലി, മൗറീഷ്യാനാ, അം​ഗോള എന്നിവരാണുള്ളത്.

നിലവിലെ ചാമ്പ്യൻമാരായ കാമറൂൺ കളിക്കുന്നത് ​ഗ്രൂപ്പ് എഫിലാണ്. കരുത്തരായ ഘാന ഇവിടെ വെല്ലുവിളിയുണ്ട്. ബെനിൻ, ​ഗ്വിനിയ-ബിസ്സാവ് എന്നീ ടീമുകളും ഇതേ​ ​ഗ്രൂപ്പിലുണ്ട്.