SHARE

​ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ ഇം​ഗ്ലണ്ട് പാനമയെ നേരിടുന്നത് സൂപ്പർ താരം ഡെലി അലി ഇല്ലാതെ. ടുണീഷ്യക്കെതിരെ നടന്ന മത്സരത്തിനിടെ അലിയുടെ തുടയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്ത സാഹചര്യത്തിലാണ്, അലിയെ കളിപ്പിക്കേണ്ടന്ന് തീരുമാനിച്ചതെന്ന് പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് പറഞ്ഞു.

ശനിയാഴ്ച ടീമിനൊപ്പം അലി പരിശീലനത്തിനറങ്ങിയിരുന്നു. എന്നാൽ വാം അപിന് ശേഷം, പിൻവലിച്ച് വ്യക്തിപരായ ട്രെയിനിങ്ങിന് അലിയെ വിടുകയായിരുന്നു. പരിശീലനത്തിലും, മറ്റും അലി മികച്ച രീതിയിൽ പ്രകടനം നടത്തുന്നുണ്ട്, എന്നാൽ പാനമയ്ക്കെതിര കളിക്കാൻ അലി ഉണ്ടാകില്ല, സൗത്ത്ഗേറ്റ് പറഞ്ഞു. അലിക്ക് പകരം, ആദ്യ മത്സരത്തിൽ പകരക്കാരനായിറങ്ങിയ റൂബൻ ലോഫ്റ്റസ് ചീക്ക് ഇന്ന് ആദ്യ ഇലവനിൽ കളിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തിലെ റൂബന്റെ പ്രകടന കൈയ്യടി നേടിയിരുന്നു.

ആദ്യ മത്സരം ജയിച്ച ഇം​ഗ്ലണ്ടിന് ഇന്നു വിജയിച്ചാൽ പ്രീക്വാർട്ടറിലെത്താം. ആദ്യ ലോലകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാനമ, ബെൽജിയത്തോട് എതിരില്ലാത്ത മൂന്ന് ​ഗോളിന് തോറ്റിരുന്നു. ബെൽജിയത്തിനെതിരെ കളിച്ച അതേ ടീമിനെ തന്നെ ഇന്നും കളിക്കളത്തിലറക്കുന്നതെന്ന്, പാനമ പരിശീലകൻ അറിയച്ചു.