SHARE

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യം വെച്ച് നെതര്‍ലന്‍ഡുമായി കൈകോര്‍ത്ത് എ ഐ എഫ് എഫ്. ഡച്ച് ഫുട്‌ബോള്‍ അസോസിയേഷനുമായി ഇക്കാര്യത്തില്‍ മെമ്മോറാന്‍ഡം ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് (എം ഒ യു) ഒപ്പു വെച്ചിരിക്കുകയാണ് എ ഐ എഫ് എഫ്.

യൂത്ത് ഡെവലെപ്‌മെന്റ് പ്രോഗ്രാം, വനിതാ ഫുട്‌ബോള്‍, കോച്ചുമാര്‍ക്കുള്ള വിദ്യഭ്യാസം തുടങ്ങിയ മേഖലയിലാണ് ഡച്ച് ഫുട്‌ബോള്‍ ഇന്ത്യയെ സഹായിക്കുക. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡച്ച് ഫുട്‌ബോള്‍ സെക്രട്ടറി ജനറല്‍ ഗിജ്‌സ് ഡി ജോംഗ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

-Advertisement-

ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. എന്തായാലും പുതിയ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ വെച്ചു പുലര്‍ത്തുന്നത്.